പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന് എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. തനിക്ക് ഒരു പദവിയും വേണ്ട. കെപിസിസി പ്രസിഡണ്ടാവാന്‍ താനില്ല. ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുക്കില്ല. ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ ചര്‍ച്ചയും പ്രവര്‍ത്തനവും വേണമെന്ന് പറഞ്ഞുകഴിഞ്ഞു. വേറൊന്നും അക്കാര്യത്തില്‍ പറയാനില്ല. കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയിലല്ല. എല്ലാ ഗുണദോഷങ്ങളുടെയും പൂര്‍ണമായ ഉത്തരവാദിത്വം നേതൃത്വത്തിന് തന്നെയാണ്. കൂട്ടായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.