ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. പണം സ്വരൂപീക്കാനായി ജനുവരി 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 27 വരെ നടക്കും.
രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതായും 2024ന് മുന്‍പ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ചമ്പത് റായ് പറഞ്ഞു. കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവനയായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രാജ്യത്തിന്റെ പുരാതനവും പരമ്പരാഗതവുമായ നിര്‍മാണ രീതികളിലാവും ക്ഷേത്രം പണിയുക. ഭൂമികുലുക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാവും നിര്‍മാണം. ഓഗസ്റ്റ് അഞ്ചിന് രാമജന്മഭൂമിയില്‍ നടന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.