അർണബ്-പാർത്തോ മുഖർജി ചാറ്റ്: ജെപിസി അന്വേഷിക്കണമെന്ന് കോൺ​ഗ്രസ്

റിപ്പബ്ലിക്ക് ടിവി എഡിറ്ററും  അർണബ് ​ഗോസാമിയും ബാർക്ക് തലവൻ പാർത്തോ ദാസ്​ഗുപ്തയും തമ്മിലെ വാട്സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺ​ഗ്രസ്. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 2019 ബാലാക്കോട്ട്  ആക്രമണവും പൊതു തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതേണ്ടതെന്ന് കോൺ​ഗ്രസ് വക്താവ് മനീഷ് തിവാരി എംപി ട്വീറ്റ് ചെയ്തു. തെര‍ഞ്ഞെടുപ്പ് ജയിക്കാനായി രാജ്യസുരക്ഷയെ അപകടപ്പെടുത്തിയത് സംബന്ധിച്ച് ജെപിസി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലക്കോട്ട് ആക്രമണം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കോൺ​ഗ്രസ് ആരോപിച്ചു.

വിവാദ വാട്സ്ആപ്പ് ചാറ്റിൽ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുമെന്ന് കേൺ​ഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപ്പെട്ടു.  വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2)  "രാജ്യസ്നേഹി"യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം "നമ്മൾ വിജയിച്ചു" എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം- ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നും ശശി തരൂർ ചോദിച്ചു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 7 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 7 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 8 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More