ഉമ്മന്‍ചാണ്ടി യുഡിഎഫിനെ നയിക്കും; കോണ്‍ഗ്രസിന് പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി പത്തംഗ സമിതി രൂപീകരിച്ചു. 

താരീഖ് അന്‍വര്‍, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍,  വി. എം. സുധീരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതിയുടെ ചെയര്‍മാന്‍ ഉമ്മന്‍ചാണ്ടിയാകും. ശശി തരൂരിനേയും സമിതിയില്‍ ഉള്‍പ്പെടുത്താല്‍ ആലോചനയുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടകമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല. മുസ്‍ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 3 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More