സാംസങ് ചീഫിന് രണ്ടര വര്‍ഷം തടവ് ശിക്ഷ

സിയോള്‍: സാംസങ് ചീഫിന് രണ്ടര വര്‍ഷം തടവ് ശിക്ഷ. അഴിമതി ആരോപണണങ്ങളെത്തുടര്‍ന്നാണ് സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ജേ വൈ ലീക്കെതിരായ കോടതി വിധി. കൈക്കൂലി, കളളപ്പണമിടപാട്, വരുമാനം മറച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ലീയെ ശിക്ഷിക്കുന്നത്.

ജേ വൈ ലീ 8.9 ബില്ല്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. സിയോള്‍ ഹൈക്കോടതി വിധിക്കെതിരായി സുപ്രീംകോടതിയെ സമീപിക്കാമെങ്കിലും വിധിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദരുടെ പക്ഷം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ദക്ഷിണ കൊറിയയിലെ മുന്‍നിര ബിസിനസുകാരനായ ലീ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ജിയുന്‍ ഹെയുടെ അസോസിയേറ്റിന്  കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം തടവ് അനുഭവിച്ചിരുന്നു. ഡിസംബറില്‍ കോടതിയില്‍ നല്‍കിയ അന്തിമ പ്രസ്താവനയില്‍ ഒരു പുതിയ സാംസങ് കമ്പനി നിര്‍മിക്കാനാഗ്രഹിക്കുന്നതായി ലീ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More