മുല്ലപ്പള്ളിയും മത്സരത്തിന്; കൊയിലാണ്ടി കൽപ്പറ്റ സീറ്റുകൾ പരി​ഗണനയിൽ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കോഴിക്കോട് വയനാട് ജില്ലകളിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലങ്ങളി‍ൽ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് താൽപര്യം. വയനാട് ജില്ലയിലെ കൽപ്പറ്റ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്നീ മണ്ഡലങ്ങൾക്കാണ് പ്രാഥമിക പരി​ഗണന. കൽപ്പറ്റ സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം ജനകീയനായ സികെ ശശീന്ദ്രനെ ഇറക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനായിരത്തിലേറെ വോട്ടിനായിരുന്നു ശശീന്ദ്രന്റെ ജയം. ലോ​ക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ  നേരിയ വ്യത്യാസം മാത്രമാണുള്ളത്. കൽപ്പറ്റ ന​ഗരസഭ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തതും യുഡിഎഫിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.  മണ്ഡലത്തിൽ ലീ​ഗിന് ശക്തമായ സംഘടനാ സംവിധാനമാണുള്ളത്.

കൽപ്പറ്റയിലെ മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ലീ​ഗിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ തവണ യുഡിഎഫിനായി എൽജെഡിയാണ് കൽപ്പറ്റയിൽ മത്സരിച്ചിരുന്നത്. എൽജെഡി മുന്നണി വിട്ട സാഹചര്യത്തിൽ സീറ്റിന് ലീ​ഗും അവകാശവാദം ഉന്നയിക്കും.  ശശീന്ദ്രൻ കഴി‍ഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പരമ്പരാ​ഗത കോൺ​ഗ്രസ് മണ്ഡലമാണ് കൽപ്പറ്റ. ജനതാ​ദൾ വീരേന്ദ്രകുമാർ വിഭാ​ഗം യുഡിഎഫിലേക്ക് വന്നതിനെ തുടർന്നാണ് കോൺ​ഗ്രസ് മണ്ഡലം വിട്ടുകൊടുത്തത്. കെജി അടിയോടി, എം കമലം , കെകെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയ മുതിർന്ന കോൺ​ഗ്രസ് നേതാക്കളെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് കൽപ്പറ്റ. 1987 ലും 2016 ലും മാത്രമെ യുഡിഎഫ് ഇവിടെ പരാജയപ്പെട്ടിട്ടുള്ളു. സികെ ശശീന്ദ്രൻ തന്നെയായിരിക്കും കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയാണ് മുല്ലപ്പള്ളിയുടെ മനസിലുള്ള മറ്റൊരു മണ്ഡലം. 2006 മുതൽ എൽഡിഎഫിന്റെ കൈവശമുള്ള സീറ്റ് മുല്ലപ്പള്ളിയെ ഇറക്കിയാൽ പിടിക്കാം എന്ന് യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. നിയമസഭയിൽ എൽഡിഎഫിനെ വിജയിപ്പിക്കുമ്പോഴും ലോക്സഭയിൽ എന്നും യുഡിഎഫിന് മുൻതൂക്കം കൊയിലാണ്ടിയിൽ ലഭിക്കാറുണ്ട്. കൊയിലാണ്ടി  ഉൾപ്പെടുന്ന വടകര ലോ​ക്സഭാ മണ്ഡലത്തിൽ നിന്നും രണ്ട് തവണ മുല്ലപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സിപിഎമ്മിലെ എം ദാസനാണ് കൊയിലാണ്ടി എംഎൽഎ. കോൺ​ഗ്രസിലെ എൻ സുബ്രഹ്മണ്യനെ പതിമൂവായിരത്തോളം വോട്ടുകൾക്കാണ് ദാസൻ പരാജയപ്പെടുത്തിയത്. രണ്ട് ടേം പൂർത്തിയാക്കിയ ദാസൻ വീണ്ടും മത്സരിക്കാൻ സാധ്യതയില്ല. സിപിഎം സ്ഥാനാർത്ഥിയെ കൂടി അറിഞ്ഞ ശേഷം  മാത്രമെ കൊയിലാണ്ടിയിൽ മത്സരിക്കുന്നതിനെ കുറിച്ച് മുല്ലപ്പള്ളി അന്തിമ തീരുമാനം എടുക്കൂ. മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പ്രദേശ കോൺ​ഗ്രസ് പ്രസിഡന്റായിരിക്കെ മത്സരക്കാൻ തടസമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്.

Contact the author

Political Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More