കമല്‍ഹാസന്‍ സുഖംപ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍

ചെന്നൈ: നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍. കാലില്‍ നടത്തിയ ശസ്ത്രക്രിയയക്കുശേഷം അദ്ദേഹം ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. വലതുകാലിലെ അസ്ഥിയില്‍ നേരിയ അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് കമല്‍ഹാസന്‍ ശസ്ത്രക്രിയയക്ക് വിധേയനായത്.

കമല്‍ ഹാസന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുളളില്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങും. കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം വീണ്ടും പ്രചാരണങ്ങള്‍ക്കിറങ്ങുമെന്ന് അവര്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും പിതാവിനെ നല്ലതുപോലെ പരിപാലിക്കുന്നുണ്ടെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം  ശസ്ത്രക്രിയയ്ക്കായി ചെറിയ ഇടവേള എടുക്കുകയാണെന്ന് കമല്‍ഹാസന്‍ അറിയിച്ചത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More