'ആരാണ് ജെപി നദ്ദ, താനെന്തിന് അയാള്‍ക്ക് ഉത്തരം നല്‍കണം' : രാഹുല്‍ ഗാന്ധി

ഡല്‍ഹി: ആരാണ് ജെപി നദ്ദ, താനെന്തിന് അയാള്‍ക്ക് ഉത്തരം നല്‍കണം എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളുടെ അപാകതകള്‍ ഉയര്‍ത്തിക്കാട്ടുന്ന ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനെന്തിനാണ് അയാള്‍ക്ക് ഉത്തരം നല്‍കുന്നത്, അദ്ദേഹം എന്റെ പ്രൊഫസറാണോ താന്‍ രാജ്യത്തിനും കര്‍ഷകര്‍ക്കും ഉത്തരം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അരുണാചല്‍ പ്രദേശിന്റെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ഗ്രാമം പണിയുന്നുവെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്തി, അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നു അവയ്ക്ക് രാഹുല്‍  വാര്‍ത്താ സമ്മേളനത്തില്‍ ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ജെപി നദ്ദ ട്വീറ്റ് ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരെ രാഹുല്‍ ഗാന്ധി തെറ്റിദ്ധരിപ്പിച്ചുവെന്നും ജെപി നദ്ദ ആരോപിച്ചു. അരുണാചല്‍ പ്രദേശുള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ ജവഹര്‍ലാല്‍ നെഹ്രു ചൈനയ്ക്ക് സമ്മാനിച്ചിട്ടുണ്ടെന്നത് രാഹുല്‍ ഗാന്ധിക്ക് നിഷേധിക്കാന്‍ കഴിയുമോ, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ചൈനയ്ക്ക് കീഴടങ്ങുന്നതെന്നായിരുന്നു ബിജെപി പ്രസിഡന്റിന്റെ ട്വീറ്റ്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 21 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More