റിയോഡി ജനീറോ: വിഖ്യാത ബ്രസീലിയന്‍ ഫുട്ബോള്‍ താരം റൊണാള്ഡ്ഞ്യോ വ്യാജ പാസ്പോര്‍ട്ട് കേസില്‍ പരാഗ്വയില്‍ അറസ്റ്റിലായി. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് സഹോദരന് റോബര്‍ട്ടും റൊണാള്ഡ്ഞ്യോയോടൊപ്പം അറസ്റ്റിലായിട്ടുണ്ട്.
റൊണാള്ഡ്ഞ്യോയുടെയും റോബര്‍ട്ടിന്റെയും കൈവശമുണ്ടായിരുന്നത് പരാഗ്വയില്‍ പാസ്പോര്‍ട്ട് ആണെന്നാണ് വിവരം. സ്വകാര്യ ഹോട്ടല്‍ ശൃംഖല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പരാഗ്വയില്‍ എത്തിയതായിരുന്നു ഇരുവരും. ആരാധകരുമായുള്ള സംവാദ പരിപാടിക്ക് ശേഷം ബുധനാഴ്ച രാത്രിയോടെ ഹോട്ടലില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.
പരിസ്ഥിതി സംരക്ഷിത തടാകത്തില്‍ മത്സ്യ ബന്ധനത്തിന് അനധികൃതമായി കേന്ദ്രം സ്ഥാപിച്ചതാണ് ഇവരുടെ പാസ്പോര്‍ട്ട് തടഞ്ഞു വെക്കാന്‍ കാരണം. 2018-ല്‍ നവംബറിലാണ് സംഭവം. ഒര്‍ജിനല്‍ പാസ്പോര്‍ട്ട് ബ്രസീലിയന്‍ അധികൃതരുടെ കൈവശമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്.