അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായാണ് 78കാരനായ ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുക. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായും ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.

ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല. കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനനിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. രണ്ടായിരത്തിലേറേ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വൈറ്റ് ഹൗസ് സുരക്ഷക്കായി മാത്രം വിന്യസിച്ചിട്ടുണ്ട്. വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. നാഷണല്‍ മാള്‍ അടക്കം വാഷിംഗ്ടണ്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളൊന്നും തുറക്കില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നാഷണല്‍ മാളിലാണ് എല്ലാ വര്‍ഷവും  സത്യപ്രതിജ്ഞ ചടങ്ങുകള്‍ കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടുക എന്നാല്‍ കൊവിഡ് മൂലം ജനങ്ങള്‍ക്ക് അനുമതിയില്ലത്തതിനാല്‍ രണ്ടുലക്ഷത്തിനടുത്ത് യുഎസ് പതാകകളാണ്  പ്രതീകാത്മകമായി നാഷണല്‍ മാളില്‍ കെട്ടിയിട്ടുള്ളത്‌. ആയിരം അതിഥികളാവും ചടങ്ങില്‍ പങ്കെടുക്കുക.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More