'താണ്ഡവി'ലെ അഭിനേതാക്കളടക്കം എല്ലാവരും കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: താണ്ഡവിലെ അഭിനേതാക്കളടക്കം എല്ലാവരും കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആമസോണ്‍ പ്രൈം വീഡിയോ വെബ് സീരീസായ താണ്ഡവ് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.  വെബ് സീരീസിന്റെ നിര്‍മാതാവും സംവിധായകനും അഭിനേതാക്കളും സാമുദായിക ഐക്യം നശിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്ന് കേശവ് പ്രസാദ് ട്വീറ്റ് ചെയ്തു.

സീരീസിനെതിരെ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. സീരീസിന്റെ നിര്‍മാതാക്കള്‍ക്കും ഒടിടി ഉദ്യോഗസ്ഥനുമെതിരെ ലക്‌നൗവിലെ ഹത്രസ്ഗഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഭിനേതാക്കളടക്കമുളള അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.  മതവിശ്വാസത്തെയോ വികാരത്തെയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി താണ്ഡവ് ടീം കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വെബ് സീരീസ് ഒരു ഫിക്ഷന്‍ സൃഷ്ടിയാണെന്നും അതിലെ വ്യക്തികള്‍ക്കും സംഭവങ്ങള്‍ക്കും തമ്മില്‍ സാമ്യം തോന്നുകയാണെങ്കില്‍ അത് യാദൃശ്ചികമാണെന്നും താണ്ഡവ് സംവിധായകന്‍ അലി അബ്ബാസ് സഫര്‍ പറഞ്ഞു. ഉളളടക്കത്തില്‍ മാറ്റം വരുത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 22 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More