ഇന്ത്യന്‍ നിര്‍മ്മിത കൊവിഷീല്‍ഡ് വാക്‌സിന്‍ മാലിദ്വീപിലേക്ക് അയച്ചു

ഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കൊവിഷീല്‍ഡ് വാക്‌സിന്‍ മാലിദ്വീപിലേക്ക് അയച്ചു. മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്ന് ഒരു ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് മാലിദ്വീപിലേക്ക് അയച്ചത്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയതിനു ശേഷമാണ് വാക്‌സിനുമായുളള വിമാനം മാലിദ്വീപിലേക്കു പുറപ്പെടുക.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാലിദ്വീപ് മാറി. ഭൂട്ടാനിലേക്കാണ് മാലിദ്വീപിനൊപ്പം വാക്‌സിന്‍ അയച്ചിരിക്കുന്നത്. ലോകത്തെ പിടിച്ചുലച്ച വൈറസിന്റെ അവസാനം കാണുന്നതിന്റെ തുടക്കം മാത്രമാണ് ഇത്. ദുരന്തങ്ങളില്‍ മാലിദ്വീപിനെ വളരെയധികം സഹായിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് മാലിദ്വീപ് സ്പീക്കര്‍ മുഹമ്മദ് നഷീദ് ട്വീറ്റ് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2019- ല്‍ മാലിദ്വീപ് സന്ദര്‍ശിക്കുന്ന സമയത്ത് അയല്‍രാജ്യങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 'നെയ്ബര്‍ഹുഡ് ഫസ്റ്റ് പോളിസി'യുടെ ഭാഗമായി  ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യ  ആദ്യം വാക്‌സിന്‍ വിതരണം നടത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 3 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More