ഒരു വര്‍ഷത്തേക്ക് നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രം; കര്‍ഷക സംഘടനകള്‍ ഇന്ന് തീരുമാനമെടുക്കും

ഡല്‍ഹി: സമരം അവസാനിപ്പിച്ചാല്‍ ഒരു വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് തീരുമാനം അറിയിക്കും. ഉച്ചക്ക് രണ്ടിന് ചേരുന്ന സമരസമിതി യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. കര്‍ഷകരുമായി നടത്തിയ പത്താംഘട്ട ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്.

പത്താംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷകരുമായി ജനുവരി 22 അടുത്ത യോഗം ചേരുമെന്ന് കേന്ദ്രം അറിയിച്ചു. സമരം അവസാനിപ്പിച്ചാല്‍ നിയമങ്ങളിലെ അപാകതകള്‍ പരിശോധിക്കാന്‍ സമിതിയെ നിയമിക്കാം, സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  ഒന്നു മുതല്‍ രണ്ടുവര്‍ഷം വരെ സമയമെടുക്കും. അതുവരെ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കുകയും വിവരം രേഖാമൂലം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്യാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ നവംബര്‍ 26 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ തലസ്ഥാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുകയാണ്. നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും കര്‍ഷകര്‍ ഇതുവരെ തയാറായിരുന്നില്ല.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More