നവ സാമ്രാജ്യത്വത്തിന്റെ കാലത്ത് ലെനിനെ ഓർക്കുമ്പോൾ: കെ ടി കു‍ഞ്ഞിക്കണ്ണൻ

1924 ജനുവരി 21നാണ് മഹാനായ ലെനിൻ ഈ ലോകത്തോട് വിട പറയുന്നത്. ഇന്ന് മഹാനായ ആ മാർക്സിസ്റ്റിൻ്റെ ഓർമദിനം. വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളി വർഗ്ഗവിപ്ലവങ്ങളെയും മർദ്ദിത രാജ്യങ്ങളുടെ ദേശീയ വിമോചന സമരങ്ങളെയും സാമ്രാജ്യത്വ ഘട്ടത്തിലെ ലോക സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ അഭേദ്യധാരകളായി ലെനിൻ വിശദീകരിച്ചു. ലെനിൻ്റെ നേതൃത്വത്തിൽ മൂന്നാം ഇൻറർനാഷണൽ മുന്നോട്ട് വെച്ച കൊളോണിയൽ തിസീസ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ദേശീയവിമോചന പ്രസ്ഥാനങ്ങൾക്കു  പുതിയ ദിശാബോധവും കരുത്തും പകർന്നു നൽകി.ഇന്ത്യയുൾപ്പെടെയുള്ള കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് ലെനിൻ്റെ മർദ്ദിത രാജ്യങ്ങളിലെ ജനങ്ങളുടെ വിമോചനത്തെ സംബന്ധിച്ച തിസീസും സോവ്യറ്റ് യൂണിയൻ്റെ പിന്തുണയും വലിയ സഹായമേകി. ഇന്ന് രാഷ്ട്രങ്ങളുടെ പരമാധികാരവും ദേശീയ സ്വാതന്ത്ര്യവും തകർത്ത് ആഗോള മൂലധനശക്തികൾ തങ്ങളുടെ മേധാവിത്വ വ്യവസ്ഥയുടെ ഭ്രമണപഥങ്ങളിലേക്ക് മൂന്നാം ലോക ദേശീയതകളെ ഉദ്ഗ്രഥിച്ചെടുക്കുകയാണ്.ഐ എം എഫ് ലോകബാങ്ക് ഡബ്ല്യു ടി ഒ ആവശ്യപ്പെടുന്ന ഘടനാ  പരിഷ്ക്കാരങ്ങൾ, സൈനിക വ്യാപാര കരാറുകളും ഉടമ്പടികളും തുടങ്ങിയവ വഴി അമേരിക്കയുടെ ചോദ്യം ചെയ്യനാവാത്ത ആധിപത്യം അടിച്ചേല്പിക്കുകയാണ്. കൃഷിയും വ്യവസായവും കോർപ്പറേറ്റു വൽക്കരിച്ച് ജനങ്ങൾക്ക് ജീവനോപാധികൾ തന്നെ നഷ്ടപ്പെടുത്തുന്ന അന്താരാഷ്ടമൂലധന കുത്തകകൾക്കെതിരായ കർഷകരുടെയും തൊഴിലിളികളുടെയും യോജിച്ച പോരാട്ടങ്ങൾ അനിവാര്യമായി കഴിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലുടെയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ കടന്നു പോകുന്നത്.തൊഴിലാളി കർഷക ഐക്യത്തിൻ്റെ അച്ചുതണ്ടിൽ ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള വിപ്ലവ പ്രയോഗങ്ങൾ വികസിപ്പിക്കാനുള്ള സൈദ്ധാന്തിക രാഷ്ട്രീയ വീക്ഷണമാണ് ലെനിനിസത്തിൻ്റെ അടിസ്ഥാനം.

നിയോലിബറൽ മൂലധനവും മത വംശീയതകളുംചേർന്ന നവസാമ്രാജ്യത്വത്തിൻ്റെയും നവഫാസിസത്തിൻ്റേതുമായ ഇന്നത്തേത് പോലൊരു ആസുരകാലത്ത് ലെനിൻ സ്മരണകൾക്ക് വലിയ പ്രാധാന്യവും പ്രസക്തിയുമാണുള്ളത്. തൊഴിലാളികളുടെയും കർഷകരുടെയും പ്രിയ നേതാവായിരുന്നു ലെനിൻ .മുതലാളിത്തത്തിൻ്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വത്തെ നിർധാരണം ചെയ്തു തൊഴിലാളി വർഗ്ഗ വിപ്ലവത്തിൻ്റെ സിദ്ധാന്തവും പ്രയോഗവും വികസിപ്പിച്ച മഹാനായ മാർക്സിസ്റ്റ് .സ്ലാവ് വംശ പുണ്യ പുരാണങ്ങളിൽ തളച്ചിടപ്പെട്ട റഷ്യൻ ജനതയെ സാറ്റിസ്റ്റ് വാഴ്ചക്കെതിരെ ഉണർത്തയെടുത്ത ഒക്ടോബർ വിപ്ലവത്തിൻ്റെ നേതാവ്. ചൂഷകരെ ചുട്ടുപൊള്ളിച്ച ഒക്ടോബറിൻ്റെ ഉഷ്ണബാധയെന്ന് വിശേഷിപ്പിക്കപ്പെട്ട ദേശസാൽക്കരണത്തിൻ്റെ ഡിക്രികളിലൂടെ സാർവ്വദേശിയ മുതലാളിത്തത്തിനും സർവ്വ ചൂഷകർക്കുമെതിരെ സോഷ്യലിസ്റ്റ് നിർമ്മാണത്തിൻ്റെ ചരിത്രം സൃഷ്ടിച്ച ബോൾഷെവിക് വിപ്ലവത്തിൻ്റെ നായകൻ. മെൻഷെവിക്കുകളുടെ വലതുപക്ഷ പരിഷ്ക്കരണവാദത്തിനും നരോദ്നിക്കു കളുടെ പെറ്റി ബൂർഷാ സാഹസികതാവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതി മാർക്സിസത്തിൻ്റെ സൈദ്ധാന്തിക പ്രയോഗ വഴികളിലേക്ക് റഷ്യൻ വിപ്ലവകാരികളെ നയിച്ച മഹാനായ മാർക്സിസ്റ്റ് .

ലെനിൻ എന്നത് ചിന്താവൈഭവവും ഇച്ഛാശക്തിയും വികാരസാന്ദ്രതയും കേന്ദ്രീകരിക്കപ്പെട്ട മഹാമനുഷ്യനായിരുന്നു. ലെനിൻ്റെ അടുത്ത അനുചരനും ബോൾഷെവിക് പാർടി നേതാവും എഴുത്തുകാരനുമായ വി.വൊറോവ്സ്കിയ് ലെനിൻ്റെ അസാമാന്യവും സവിശേഷവുമായ വ്യക്തിവൈഭവത്തെ വിശകലനം ചെയ്തുകൊണ്ടെഴുതിയത്; "ഒരൊറ്റ കരിങ്കൽ പാറയിൽ നിന്നും ഒരു വിടവു പോലുമില്ലാതെ, കൊത്തിയെടുക്കപ്പെട്ടിട്ടുള്ളതാണ് വ്ളദീമിർ ഇലിയിച്ച്.അദ്ദേഹത്തിൻ്റേതായ എല്ലാം തൊഴിലാളി വർഗ്ഗത്തിൻ്റെ താല്പര്യത്തെ സേവിക്കുകയും അതിനെ സോഷ്യലിസത്തിൻ്റെ പാതയിൽ കൂടി  ആനയിക്കുകയും ചെയ്യുക എന്ന പൊതു കടമയുമായിരുന്നു. ആ ഒരൊയൊരു ബൃഹത്തായ ആശയത്തിൽ അദ്ദേഹം തികച്ചും ആമഗ്നനായിരിക്കുന്നതായിരിക്കും നിങ്ങൾ അനിവാര്യമായിരിക്കും കാണുക. മറ്റു താല്പര്യങ്ങൾക്കൊന്നും അവിടെ സ്ഥാനമില്ല." മാർക്സിസ്റ്റുകളുടെ ആദർശമാതൃകയായിരുന്നു വ്ളദീമീർ ഇലിയച്ച്.

സാമൂഹ്യ സംഭവങ്ങളുടെയും ദൈനംദിന രാഷ്ടീയ അനുഭവങ്ങളുടെയും സൈദ്ധാന്തിക അന്വേഷണങ്ങളിലും സൈദ്ധാന്തിക പിൻബലത്തോടെയുള്ള പ്രയോഗങ്ങൾ വികസിപ്പിക്കുന്നതിലും വ്യാപൃതമായിരുന്ന മനസ്സായിരുന്നു ലെനിൻ്റെത്. പണ്ഡിതവൃത്തിക്കപ്പുറം സിദ്ധാന്തത്തെയും പ്രയോഗത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന മാർക്സിസ്റ്റ് വിപ്ലവ പ്രയോഗങ്ങളുടെ മൂർത്തതയാണ് ലെനിനിൽ നമുക്ക് കാണാനാവുക. തൊഴിലാളിവർഗ്ഗത്തിനും മർദ്ദിത ജനസമൂഹങ്ങൾക്കും എന്താണോ ആവശ്യമായിട്ടുള്ളത്, അവരുടെ മുന്നോട്ട് പോക്കിന് തടസ്സം നില്ക്കുന്ന ഭൗതിക ബന്ധങ്ങളും ആശയങ്ങളും എന്താണോ അതിനോട് നിരന്തരമായി സമരം ചെയ്യുന്നതായിരുന്നു ലെനിൻ്റെ രാഷ്ടീയ സൈദ്ധാന്തിക സമീപനം. സംഘടനയെ, പാർടിയെ അതിനുള്ള ആയുധമായിട്ടാണ് ലെനിൻ കണ്ടത്. അത് കൊണ്ട് തന്നെ തൊഴിലാളി വർഗ്ഗത്തിന് ഒരു സംഘടനയില്ലെങ്കിൽ ഒന്നും നേടാനാവില്ലെന്നും ബൂർഷാ ലിബറൽ പരിഷ്ക്കരണവാദികളെയുംഅരാജക മധ്യ വർഗ്ഗ വിപ്ലവ വാചകമടിക്കാരെയും തുറന്നു കാട്ടികൊണ്ട് ലെനിൻ പഠിപ്പിച്ചു. 

ലോകത്തെ പുരോഗതിയിലേക്ക് കുതിക്കാൻ തടസ്സമായി നില്ക്കുന്ന ശക്തികളെയും അതിനെ ശാശ്വതീകരിച്ച് നിർത്തുന്ന പ്രത്യയശാസ്ത്രങ്ങളെയും അതിന് സഹായകരമാവുന്ന തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരുന്ന പരിഷ്ക്കരണവാദപ്രവണതകളെയും ഇടതുപക്ഷബാലാരിഷ്ടതകളെയും ലെനിൻ വിട്ടുവീഴ്ചയില്ലാതെ എതിർത്തു. തുറന്നു കാട്ടി.ലോകത്തെ പുതുക്കി പണിയണമെങ്കിൽ, ലോകത്തെ മാറ്റി തീർക്കണമെങ്കിൽ ലോകത്തെ മനസിലാക്കാനുള്ള സിദ്ധാന്തങ്ങളിൽ ആഴത്തിൽ തന്നെ അവഗാഹമുണ്ടാവണമെന്ന് ലെനിൻ പഠിപ്പിച്ചു. ദൈനംദിന രാഷ്ട്രീയ സംഭവ വികാസങ്ങളിലെ കേവലമായ പ്രതികരണങ്ങളിലും ഉപരിപ്ലവമായ തട്ടുപൊളിപ്പൻ പ്രസംഗങ്ങളിലും ഒതുങ്ങി പോവുന്ന രാഷ്ട്രീയം ബൂർഷാ പ്രതിപക്ഷ ധർമ്മത്തിലപ്പുറം കടക്കാത്തതാണെന്നും അതുപാർലിമെൻ്ററിസത്തിലൊതുങ്ങിപ്പോകുമെന്നും മാർക്സിസ്റ്റ് വിപ്ലവ രാഷ്ടീയം സംഭവങ്ങളുടെയും പ്രശ്നങ്ങളുടെയും ആഴത്തിൽ തൊടാനും തൊഴിലാളി വർഗ്ഗത്തിൻ്റെ ദീർഘകാല ലക്ഷ്യങ്ങളിലേക്കും ജനങ്ങളെ ചിന്താപരമായിഅടുപ്പിക്കുന്നതാവണമെന്നും ലെനിൻ പഠിപ്പിച്ചു.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More