മുനവ്വര്‍ ഫാറൂഖിക്കും സിദ്ദീഖ് കാപ്പനും ജാമ്യം നിഷേധിക്കുന്നതിനെതിരെ പി ചിദംബരം

ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. നിയമവും നീതിയും എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമായാല്‍ മാത്രമേ സമത്വമുണ്ടാവുകയുളളു എന്ന് അദ്ദേഹം പറഞ്ഞു.

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയെ നളിന്‍ യാദവ്, പ്രകാര്‍ വ്യാസ്, പ്രിയം വ്യാസ്, എഡ്വിന്‍ ആന്റണി എന്നിവരോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു.ബിജെപി എംഎല്‍എ മാലിനി ഗൗഡിന്റെ മകന്‍ ഏകലവ്യ ഗൗഡിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മുനവ്വറിനെ പിറ്റേന്ന് കോടതിയില്‍ കാണാന്‍ ചെന്ന സുഹൃത്തിനെയും കോടതി തടഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഒക്ടോബറിലാണ് കേരളത്തില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീക് കാപ്പനെ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കു പോകുന്ന വഴിയില്‍ അറസ്റ്റ് ചെയ്തത്. അതിക് ഉര്‍ റഹ്മാന്‍, മസൂദ് അഹമ്മദ് എന്നിവരോടൊപ്പമായിരുന്നു കാപ്പനെ അറസ്റ്റ് ചെയ്തത്. മതവികാരങ്ങള്‍ വ്രണപ്പെടുത്തുക, പകര്‍ച്ചവ്യാധി പടര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മുനവ്വര്‍ ഫാറുഖിയെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, മതങ്ങള്‍ തമ്മില്‍ വിദ്യേഷം വളര്‍ത്തല്‍ തുടങ്ങി യുഎപിഎ അടക്കമുളള വകുപ്പുകളാണ് സിദ്ദീഖ് കാപ്പനുമേല്‍ ചുമത്തിയിട്ടുളളത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

More
More
National Desk 2 days ago
National

ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

More
More
National Desk 2 days ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

More
More
Web Desk 2 days ago
National

കേന്ദ്രം നിരസിച്ച റിപബ്ലിക് പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്

More
More
Web Desk 2 days ago
National

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

More
More
National Desk 2 days ago
National

യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

More
More