സമൂഹ മാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി: ബീഹാർ മുഖ്യമന്ത്രി

സർക്കാരിനേയും മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് നിര്‍ദേശം നല്‍കി. സമൂഹ മാദ്ധ്യമങ്ങളിലൂടെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിന് മൂക്കുകയറിടന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍.

സർക്കാരിനും മന്ത്രിമാർക്കും പാർലമെന്റംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ ചില വ്യക്തികളും സംഘടനകളും സോഷ്യൽ മീഡിയയിൽ അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങൾ നടത്തിവരികയാണെന്നും, അത് നിയമവിരുദ്ധവും സൈബർ കുറ്റകൃത്യവുമാണെന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി വിവിധ വകുപ്പു മേധാവികള്‍ക്കയച്ച കത്തില്‍ പറയുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍, വിമര്‍ശനങ്ങളെ ഭയക്കുന്ന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ നിശ്ശബ്ധരാക്കാം എന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുറന്നടിച്ചു. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം ഫാസിസ്റ്റ് സമീപനങ്ങള്‍ സ്വീകരിക്കുന്ന ഭരണാധികാരികള്‍ക്ക് ജനം മറുപടി നല്‍കും. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ഏതൊരു കടന്നു കയറ്റത്തേയും ശക്തിയുത്തം എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

News Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More