കര്‍ണാടക ശിവമോഗ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം എട്ടായി

ബംഗളൂരു: ശിവമോഗയിലെ ഒരു കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. സ്‌ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടം. ഹുനസോഡുവിലെ റെയില്‍വേ ക്രഷര്‍ യൂണിറ്റിലേക്ക് ജലാറ്റിന്‍ സ്റ്റിക്കുകളുമായി പോയ ട്രക്കാണ് പൊട്ടിത്തെറിച്ചത്.

പ്രദേശം മുഴുവന്‍ അടച്ചിട്ടതായും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. രാത്രി 10.20 ഓടുകൂടെയാണ് സ്‌ഫോടനം നടന്നത്. അപകടകാരണം വ്യക്തമല്ല. ചിക്കമംഗളൂരു ജില്ല വരെ സ്‌ഫോടനത്തിന്റെ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടു. പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും പോലീസ് പറഞ്ഞു. ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡുകള്‍ വരുന്നത് വരെ ക്വാറിക്കകത്ത് ആരെയും പ്രവേശിപ്പിക്കില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും, അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധിപേര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 12 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 15 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More