ഓപ്പറേഷൻ സ്ക്രീൻ പിൻവലിച്ചു; ഇനി പതിവ് പരിശോധന മാത്രം

വാഹനങ്ങളിലെ വിൻഡോ ​ഗ്ലാസുകളിൽ കൂളീം​ഗ് ഫിലിമുകളും കർട്ടനുകളും നീക്കാനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പിൻവലിച്ചു. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലുള്ള പരിശോധനയാണ് പിൻവലിച്ചത്. ​ഗതാ​ഗത കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

വാഹനങ്ങളിലെ കൂളിം​ഗ് ഫിലിമും കർട്ടനുകളും നീക്കാൻ കഴിഞ്ഞ ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. അഞ്ച് ദിവസം കൊണ്ട് അയ്യായിരം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.  വാഹന ഉടമകളിൽ നിന്ന് 1250 രൂപ പിഴ ഈടാക്കി. സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. പൊതുജനങ്ങളുടെ വാഹനങ്ങൾ വഴിയിൽ തടഞ്ഞു നിർത്തി പരിശോധിക്കുമ്പോഴും മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോ​ഗസ്ഥരുടെയും വാഹനങ്ങളിൽ നിയമലംഘനം തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് മന്ത്രിമാരുടെ അടക്കം വാഹനങ്ങളിൽ നിന്ന് കർട്ടനുകൾ നീക്കം ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേ സമയം മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പതിവ് വാഹന പരിശോധന തുടരുമെന്ന് ​ഗതാ​ഗത കമ്മീഷണർ അറിയിച്ചു. പരിശോധനയിൽ കൂളിം​ഗ് ഫിലിമോ കർട്ടനോ കണ്ടെത്തിയാൽ പിഴ ഈടാക്കും.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More