ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍; ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ റോയല്‍റ്റി നല്‍കണമെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാറും ഗൂഗിളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ഗൂഗിൾ, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള എല്ലാ ടെക് കമ്പനികളും വാര്‍ത്താ മാധ്യമങ്ങളുടെ കണ്ടന്‍റ് ഉപയോഗിക്കുന്നതിന് പ്രശാധകര്‍ക്ക് റോയല്‍റ്റി നല്‍കണം എന്ന് നിഷ്കര്‍ഷിക്കുന്ന സുപ്രധാന നിയമം അവതരിപ്പിച്ച രാജ്യമാണ് ഓസ്‌ട്രേലിയ.

എന്നാല്‍, ഗൂഗിള്‍ ഉയര്‍ത്തുന്ന ഇത്തരം ഭീഷണികള്‍ക്കുമുന്നില്‍ മുട്ടു മടക്കില്ലെന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറയുന്നത്. നിർദ്ദിഷ്ട വാർത്താ കോഡ് പ്രകാരം ഗൂഗിളിന് പ്രസാധകരുമായി നീക്കുപോക്കിലെത്താം. റോയല്‍റ്റി എത്ര നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കില്ല. അത് അവര്‍ ആലോചിച്ചു തീരുമാനിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ, ഈ നീക്കം ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്നാണ് ഗൂഗിൾ ഓസ്‌ട്രേലിയ മാനേജിംഗ് ഡയറക്ടർ മെൽ സിൽവ വെള്ളിയാഴ്ച നടന്ന സെനറ്റ് ഹിയറിംഗിൽ പറഞ്ഞത്. നിയമം പ്രാബല്യത്തില്‍ വരുത്താനാണ് അന്തിമ തീരുമാനം എടുക്കുന്നതെങ്കില്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഗൂഗിളിനെ പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും അവര്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

'ഓസ്‌ട്രേലിയയിൽ ആര് എന്തു ചെയ്യണം ചെയ്യരുത് എന്ന് തീരുമാനിക്കാന്‍ ഇവിടെ ഒരു പാർലമെന്‍റ് ഉണ്ട്. അതൊക്കെ പാലിച്ച് ഇവിടെ നില്‍ക്കേണ്ടവര്‍ക്ക് നില്‍ക്കാം. അല്ലാതെ ഭീഷണിപ്പെടുത്താനൊന്നും നോക്കേണ്ട' - സ്‌കോട്ട് മോറിസൺ പറഞ്ഞു. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്ന വൻകിട കോർപ്പറേറ്റുകളെ നിലക്കു നിര്‍ത്തണമെന്നും, 'ബ്ലാക്ക് മെയിൽ' നടത്തുവര്‍ക്ക് ചുട്ട മറുപടി നല്‍കണമെന്നും മറ്റു നിയമ നിര്‍മ്മാതാക്കളും ആവശ്യപ്പെട്ടു.

Contact the author

Tech Desk

Recent Posts

Web Desk 3 days ago
Technology

യു കെ ടെലികോം കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുന്നു

More
More
Web Desk 6 days ago
Technology

കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടേണ്ട; നിയന്ത്രണം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

More
More
Web Desk 1 week ago
Technology

അയച്ച സന്ദേശം എഡിറ്റ്‌ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 1 week ago
Technology

യൂസര്‍മാരുടെ വിവരങ്ങള്‍ യു എസിന് കൈമാറി; മെറ്റയ്ക്ക് 10,000 കോടിയിലേറെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

More
More
Web Desk 1 week ago
Technology

വാട്സ് ആപ്പില്‍ 'ചാറ്റ് ലോക്ക്' ഓപ്ഷന്‍ എത്തി; സ്വകാര്യ ചാറ്റുകള്‍ ഇനി ലോക്ക് ചെയ്യാം

More
More
Web Desk 1 week ago
Technology

നമ്മുടെ പേരിൽ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ? കണ്ടുപിടിക്കാം, റദ്ദാക്കാം

More
More