തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കയുടെ ഫോട്ടോകളുള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്

ഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കയുടെ ഫോട്ടോകളുള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്. ആദ്യപേജില്‍ തന്നെ സോണഭദ്ര കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമുളള പ്രിയങ്കാ ഗാന്ധിയുടെ ചിത്രമാണുളളത്. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുളള യാത്രയില്‍ പോലീസ് ലാത്തിച്ചാര്‍ജില്‍ നിന്ന് തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന ചിത്രമാണ് കലണ്ടറിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ പ്രിയങ്ക ചെറിയ ഒരു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ തുടയ്ക്കുന്ന ചിത്രം, ലക്‌നൗ, അമേഠി, റായ് ബറേലി, ഉജ്ജൈന്‍, ഹരിയാന, ജാര്‍ഘണ്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമ്പോഴത്തെ ചിത്രങ്ങള്‍ തുടങ്ങിയവ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കലണ്ടറുകള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് യുപി കോണ്‍ഗ്രസ് ഒര്‍ഗനൈസേഷന്‍ സെക്രട്ടറി അനില്‍ യാദവ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കലണ്ടര്‍ വിതരണം കോണ്‍ഗ്രസിന്റെ നല്ല നീക്കമാണ്, എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വ പ്രശ്‌നം പരിഹരിക്കണം, രാജ്യത്ത് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നതാരായിരിക്കുമെന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ പ്രാധാന്യമെന്താണ്, അവര്‍ യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമോ തുടങ്ങിയ കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഉത്തരം നല്‍കണമെന്ന് ലക്‌നൗ സര്‍വകലാശാല മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എസ് കെ ദ്വിവേദി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 1 week ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 week ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 week ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 week ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More