സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ അനുമതി

ഡല്‍ഹി: ഉത്തര്‍പ്രദേശ് ഹത്രാസിലെ കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് രോഗിയായ അമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ സുപ്രീംകോടതി അനുമതി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അനുമതി നല്‍കിയത്.

സിദ്ദിഖ് കാപ്പന്റെ അമ്മയ്ക്ക് അസുഖമാണെന്നും അവര്‍ക്ക് മകനോട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് കാപ്പന് അമ്മയുമായി സംസാരിക്കാന്‍ അനുമതി നല്‍കിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിദ്ദിഖ് കാപ്പന് ജാമ്യം അനുവധിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്ത ആഴ്ച്ച അന്തിമവാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു. യുഎപിഎ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് സിദ്ദിക്ക് കാപ്പനുള്‍പ്പെടെ നാല് പേരെ ഉത്തര്‍പ്രദേശ് പോലീസ്  അറസ്റ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More