പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പഞ്ചാബ്

ഡല്‍ഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള  ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെ മരിച്ച സംസ്ഥാനത്തെ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പഞ്ചാബില്‍ നിന്നുളള 76 കര്‍ഷകര്‍ക്ക് സമരഭൂമിയില്‍ ജീവന്‍ നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ പഞ്ചാബികള്‍ ആശങ്കാകുലരാണ്. പ്രായമായവരാണ് പ്രതിഷേധിക്കുന്നവരിലേറെയും അവര്‍ തങ്ങള്‍ക്കുവേണ്ടിയല്ല അവരുടെ മക്കളുടെയും പേരക്കുട്ടികളുടെയും ഭാവിക്കുവേണ്ടിയാണ് അവര്‍ പോരാടുന്നത്. കഠിനമായ തണുപ്പില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 5 ലക്ഷം രൂപയും അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ മാസങ്ങളായി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധത്തിലാണ്. പഞ്ചാബ് എന്നും കര്‍ഷകര്‍ക്കൊപ്പം നിലകൊളളുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More