കളമശ്ശേരി ​തോൽവി: കോൺ​ഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കെപിഎ മജീദ്

കളമശ്ശേരി ​ന​ഗരസഭാ 37 ആം വാർഡിലെ ഉപതെരഞ്ഞെടപ്പിൽ ലീ​ഗിന്റെ തോൽവിയിൽ കോൺ​ഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കെപിഎ മജീദ്. ലീ​ഗിന് മത്സരിക്കാൻ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതിൽ പാർട്ടി ഉടൻ തീരുമാനം എടുക്കുമെന്നും മജീദ് പറഞ്ഞു. യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച നടക്കുകയാണ്. എന്നാൽ ചർച്ചകൾ പൂർണമായില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൻ സീമ കണ്ണനെ മാറ്റണമെന്ന് നിലപാടിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ലീ​ഗ് നേതൃത്വം. സീമയും സംഘവും കാലുവാരിയെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നാണ് ലീ​​ഗിന്റെ അഭിപ്രായം. 3 അം​ഗങ്ങളാണ് ലീ​ഗിനുള്ളത്.  സീമയെ ചെയർപേഴ്സൻ സ്ഥാനത്ത് നിന്ന് മാറ്റിയിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ലീ​ഗിന്റെ തീരുമാനം. അതേസമയം ഉപതെരഞ്ഞടുപ്പ് പ്രചരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന നിലപാടിലാണ് സീമ കണ്ണൻ. കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫിൽ ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് ജയിച്ചത്.

Contact the author

Web Desk

Recent Posts

Web desk 7 hours ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

More
More
Web Desk 7 hours ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

More
More
Web Desk 8 hours ago
Keralam

'ആരുടെ കയ്യിലെങ്കിലും കുന്നംകുളം 'മാപ്പു'ണ്ടോ? ഒരാൾക്കു കൊടുക്കാനാണ്' - സാബുവിനെ പരിഹസിച്ച് ശ്രീനിജന്‍

More
More
Web Desk 8 hours ago
Keralam

ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

More
More
Web Desk 9 hours ago
Keralam

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

More
More
Web Desk 9 hours ago
Keralam

ലേശം പോലും വിഷമിക്കേണ്ടതില്ല; ഉറപ്പോടെ കൂടെ നിൽക്കുന്നവരുണ്ട് - നടി നിഖിലയെ പിന്തുണച്ച് മാല പാര്‍വതി

More
More