ആരോഗ്യനില വഷളായി; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും

പാറ്റ്‌ന: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലാലു പ്രസാദ് യാദവ്. ലാലുവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും കുടുംബവും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ അനുഗമിക്കും. 

അഴിമതിക്കേസില്‍ ജയിലിലാണ് അദ്ദേഹം. ജയില്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാവും അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റുക. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണ്. വിദഗ്ദ ചികിത്സ ആവശ്യമുണ്ട്, ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം മുഖ്യമന്ത്രിയെ കാണുമെന്ന് തേജസ്വി യാദവ് പറഞ്ഞു. നേരത്തെ ലാലു പ്രസാദ് യാദവിന് ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വൃക്കകളുടെ ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് പ്രവര്‍ത്തനക്ഷമം. ന്യൂമോണിയ ബാധിച്ചിട്ടുളള ലാലുവിന് ശ്വാസമെടുക്കാനും തടസമുളളതായി തേജസ്വി കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2017 ഡിസംബര്‍ മുതല്‍ ലാലു പ്രസാദ് ജയിലിലാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവ് നേതൃത്വം ഏറ്റെടുക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ച്ചവെച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 15 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More