തമിഴ്‌നാട്ടിലെ ജനങ്ങളെയും സംസ്‌കാരത്തെയും മോദിക്ക് വിലയില്ല; രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടിലെ  ജനങ്ങളെയും സംസ്‌കാരത്തെയും മോദിക്ക് വിലയില്ലെന്ന് രാഹുല്‍ ഗാന്ധി. കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന പുതിയ സര്‍ക്കാരിനെ നല്‍കാനായി തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ രാജ്യത്ത് ഒരു ഭാഷ ഒരു സംസ്‌കാരം എന്ന ആശയം നിലവില്‍ കൊണ്ടുവരാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. തമിഴ്‌നാടിന്റെ ഭാഷയോടും മോദിക്ക് ബഹുമാനമില്ലെന്ന് രാഹുല്‍ പറഞ്ഞു. തമിഴ് ജനതയെ തന്റെ ആശയങ്ങള്‍ക്കുളളില്‍ കൊണ്ടുവരാനാണ് മോദി ആഗ്രഹിക്കുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങി എല്ലാ ഭാഷകള്‍ക്കും രാജ്യത്ത് സ്ഥാനമുണ്ട്.  തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് ജോലി നേടാന്‍ കഴിയുന്നില്ല, കര്‍ഷകര്‍ ദുരിതത്തിലാണ്, അതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി തമിഴ്‌നാടിനൊപ്പം പ്രവര്‍ത്തിച്ച് തമിഴ് ജനത ആഗ്രഹിക്കുന്ന സര്‍ക്കാരിനെ നല്‍കുമെന്ന് രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ മൂന്നോ നാലോ ബിസിനസുകാരുമായാണ് മോദിയുടെ സൗഹൃദം. ഇന്ത്യയിലെ ജനങ്ങള്‍ക്കവകാശപ്പെട്ട എല്ലാം മോദി വില്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 6 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 7 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 7 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More