ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു

ഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ആഭ്യന്തര മന്ത്രാലയം കത്തെഴുതി. വിഷയത്തില്‍ പോലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.  ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്.  

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ടിലെ സെക്ഷന്‍ 18 പ്രകാരം സര്‍ക്കാര്‍ ജോലികളല്ലാതെ നിര്‍ബന്ധിതമോ ബോണ്ടഡോ ആയ ജോലികളിലേര്‍പ്പെടാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആരെങ്കിലും നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. പൊതുസ്ഥലത്ത് പ്രവേശിക്കാനും മറ്റുളളവരെപ്പോലെ അവ ഉപയോഗിക്കാനുമുളള അവകാശത്തില്‍ നിന്ന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ തടയുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. അവരെ സ്വന്തം വീടും നാടും ഉപേക്ഷിച്ചുപോവാന്‍ നിര്‍ബന്ധിക്കുന്നതും കുറ്റകൃത്യമാണ് - ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മാനസികമായോ ശാരീരികമായോ ലൈംഗികമായോ പീഡിപ്പിക്കുന്നതും വാക്കുകള്‍കൊണ്ടോ സാമ്പത്തികമായോ ദുരുപയോഗം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഓരോ ജില്ലകളിലും ജില്ലാ മജിസ്‌ട്രേറ്റിനു കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ സെല്ലും, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന്റെ കീഴില്‍ സ്‌റ്റേറ്റ് ലെവല്‍ സെല്ലും സ്ഥാപിക്കുന്നതുള്‍പ്പെടെയുളളയുളള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More