എയിംസ് ജീവനക്കാരെ ആക്രമിച്ച കേസില്‍ ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്

ഡല്‍ഹി: എയിംസിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്. അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡെയാണ് ശിക്ഷ വിധിച്ചത്. തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും നേതാവില്‍ നിന്ന് ഈടാക്കും. എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ആര്‍ എസ് റാവത്തിന്റെ പരാതിയിലാണ് കോടതി ഉത്തരവ്.

കേസില്‍ ശിക്ഷിക്കപ്പെട്ടതിനിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനാണ് സോംനാഥ് ഭാരതിയുടെ തീരുമാനം. സോംനാഥ് ഭാരതിക്ക് ജാമ്യം അനുവധിച്ചിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 9ന് സോംനാഥ് ഭാരതിയും മുന്നൂറോളം പേരും ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജെസിബിയുമായി കടന്നുകയറി സുരക്ഷാജീവനക്കാരെ ആക്രമിച്ചതാണ് കേസിനാസ്പദമായ സംഭവം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 323, 353,147 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചത്. സോംനാഥ് ഭാരതിയോടൊപ്പം അറസ്റ്റിലായ ജഗത് സൈനി, ദിലീപ് ജാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കി.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 21 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More