ആർ.എസ്.എസ് / ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ബൈഡന്‍ പുറത്താക്കിയ ഇന്ത്യന്‍ വംശജര്‍ ഇവരാണ്

ആര്‍.എസ്.എസുമയും ബി.ജെ.പിയുമായും ബന്ധമുണ്ടെന്ന കാരണത്താല്‍ രണ്ട് ഇന്ത്യന്‍ വംശജരേ ഉന്നതപദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഇരുപതോളം ഇന്ത്യൻ വംശജര്‍ ബൈഡൻ ഭരണകൂടത്തിന്റെ ഭാഗമായ വാര്‍ത്ത വന്നതിനു തൊട്ടുപിറകെയാണ് ഒഴിവാക്കിയവരുടെ പേരുവിവരങ്ങളും പുറത്തുവന്നത്.

മുന്‍പ്രസിഡന്റ് ബരാക് ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസില്‍ പ്രധാന പദവി നിര്‍വഹിച്ചിരുന്ന സൊനാല്‍ ഷാ, ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അമിത് ജാനി എന്നിവരെയാണ് ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ ഒഴിവാക്കിയത്.

ബിഡൻ-സാണ്ടേഴ്സ് “ഐക്യ ടാസ്‌ക് ഫോഴ്‌സിൽ” സേവനമനുഷ്ഠിച്ച ആറ് ഇന്ത്യൻ-അമേരിക്കക്കാരിൽ ഒരാളായിരുന്നു ഷാ. അവളുടെ പിതാവ് 'ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി'യുടെ യുഎസ് ബ്രാഞ്ചിന്റെ പ്രസിഡന്റായിരുന്നു, ആർ‌എസ്‌എസ് നടത്തുന്ന ഏകൽ വിദ്യാലയത്തിന്റെ സ്ഥാപകനുമാണ്. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവർക്കായി വിശ്വ ഹിന്ദു പരിഷത്തിന് വേണ്ടി ഫണ്ട് ധനസമാഹരണത്തിനു ചുക്കാന്‍ പിടിച്ചതും സൊനാല്‍ ഷായായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുള്ള ആളാണ്‌ അമിത് ജാനി. മതേതര ചായ്‌വുള്ള ഇൻഡോ അമേരിക്കൻ സംഘടനകളുടെ സമ്മർദം മൂലമാണ് ബൈഡൻ ടീമിൽ നിന്നും ആർ.എസ്.എസ് / ബി.ജെ.പി ബന്ധമുള്ളവരെ ഒഴിവാക്കിയത്.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More