ഡല്‍ഹി: ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന് ഡ്രൈവില്‍ രാജ്യത്ത് ഇതുവരെ വാക്സിന് എടുത്തവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 27,776 സെഷനുകളിലായി 15.37 ലക്ഷം പേര്‍ക്കാണ് കുത്തിവയ്പ്പ് നടത്തിയത്. കഴിഞ്ഞ ദിവസം 3368 സെഷനുകളിലായി 1.46 ലക്ഷം ജനങ്ങള്‍ വാക്സിനെടുത്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വാക്സിന് സ്വീകരിച്ച ആറ് ആരോഗ്യപ്രവര്‍ത്തകര്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ അവ വാക്സിനേഷന് മൂലമല്ല എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിരോധകുത്തിവയ്പ്പ് ആരംഭിച്ച ആദ്യ ദിനത്തില്‍ രാജ്യത്ത് 1.9 ലക്ഷം ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്. ഏഴ് ദിവസത്തിനുളളില്‍ 3.5 ലക്ഷംപേര്‍ക്ക് വാക്സിനേഷന് ലഭിച്ചു. കഴിഞ്ഞ ദിവസം വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിനുകള്‍ കയറ്റുമതി ചെയ്തു തുടങ്ങിയിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇരുപത് ലക്ഷം ഡോസ് വാക്സിനുകളാണ് ബ്രിട്ടനിലേക്ക് അയച്ചത്. അമേരിക്കയ്ക്കുശേഷം മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച ബ്രസീലിലേക്കും ഇന്ത്യ വാക്സിന് കയറ്റുമതി ചെയ്തിരുന്നു. ബ്രസീലിനെക്കൂടാതെ സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, മൊറോക്കോ, ബംഗ്ലാദേശ്, മ്യന്മര്, എന്നിവിടങ്ങളിലേക്കും വാക്സിന് അയക്കുന്നുണ്ട്. 'വാക്സിന് മൈത്രി' പദ്ധതിയുടെ കീഴില്‍ ഇന്ത്യ ഏഴ് അയല്‍ രാജ്യങ്ങളില്‍ വാക്സിന് വിതരണം നടത്തിയിരുന്നു.