ഇറാനും കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നു; അമേരിക്കയും ബ്രിട്ടണും ഉത്പാദിപ്പിച്ച വാക്സിന്‍ വാങ്ങില്ല

ടെഹ്‌റാന്‍: വരും ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ ലഭ്യമാകുന്നതുവരെ വിദേശ വാക്‌സിനുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് റുഹാനി പറഞ്ഞു. ഏത് വിദേശ വാക്‌സിനാണ് ഇറാനില്‍ വിതരണം ചെയ്യാന്‍ പോകുന്നതെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറാന്‍. അതേസമയം ഇറാനിലെ പരമോന്നത നേതാവായ അയത്തൊളള അലി ഖൊമേനി അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുളള വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കിയിരുന്നു. ഇരു രാജ്യങ്ങളും വഞ്ചകരാജ്യങ്ങളാണ് അവര്‍ മറ്റു രാജ്യങ്ങളില്‍ രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയന്ത്രണങ്ങള്‍ക്കനുസൃതമായി സുരക്ഷിതമായ വിദേശ വാക്‌സിനുകള്‍ സ്വീകരിക്കുമെന്ന് ഹസ്സന്‍ റുഹാനി അറിയിച്ചു.  1.37 ദശലക്ഷം കേസുകളും 57,300 മരണങ്ങളുമാണ് ഇറാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

Contact the author

International Desk

Recent Posts

International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

More
More
International

അക്രമണത്തെക്കുറിച്ചുള്ള എഴുത്ത് അത്ര എളുപ്പമാവില്ല - സല്‍മാന്‍ റുഷ്ദി

More
More
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

More
More
International

പ്രതിപക്ഷ നേതാവ് അറസ്റ്റില്‍; സെനഗലില്‍ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 6 days ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More