കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം: റിസോർട്ട് അടച്ചു

മേപ്പാടി എളമ്പിലേരിയിലെ റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ജില്ലയിലെ എല്ലാ ടെന്റുകളുടെ പ്രവർത്തനവും പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു. ഇതിനിടെ, റിസോർട്ടിന്റെ പ്രവർത്തനം പഞ്ചായത്ത് ഇടപെട്ട് താൽക്കാലികമായി നിർത്തി. വനാതിർത്തിയിൽ ടെന്റ് നിർമിച്ചതിൽ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയായ ഷഹാന സത്താർ (26) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. ചെമ്പ്രമലയുടെ താഴ്‌വാരത്ത് ഉള്‍വനത്തോടു ചേര്‍ന്നാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ആനയുടെ ചവിട്ടേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്താനാകൂ.

Contact the author

News Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More