ഇന്ധനവില വര്‍ദ്ധന; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ചെന്നൈ: ഇന്ധനവില വര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പണപ്പെരുപ്പം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില    എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മോദിയ്ക്ക് ജിഡിപി വളര്‍ച്ച എന്നാല്‍ പാചകവാതക വിലയും ഇന്ധനവിലയും ഉയര്‍ത്തലാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 85.70 രൂപയും മുംബൈയില്‍ 92.28 രൂപയുമായിരുന്നു പെട്രോളിന് വില. ഒരാഴ്ച്ചക്കിടെ നാലാംതവണയാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. ഡീസല്‍ നിരക്ക് തലസ്ഥാനത്ത് ലിറ്ററിന് 75ഉം മുംബൈയില്‍ 82 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്. 


Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More