നടിയെ ആക്രമിച്ച കേസ് അറസ്റ്റ് വാറണ്ടിനെതിരായ മാപ്പുസാക്ഷിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻ ലാലിനെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. വിപിൻ ലാലിനെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കാൻ  വിചാരണ കോടതിയാണ്  അന്വേഷണ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ടത്. വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വിപിൻ ലാലിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെതിരെയാണ് വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചത് അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

റിമാൻഡിലായിരുന്ന വിപിൻലാലിനെ വിട്ടയച്ചത് സംബന്ധിച്ച്  രേഖകൾ ഹാജരാക്കാൻ വിയ്യൂർ ജയിൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടിരുന്നു  മാപ്പു സാക്ഷിയായ വിപിൻ ലാലിനെ ജയിൽ മോചിതനാക്കിയത് സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു. വിപിൻ ലാലിനെ വിട്ടയച്ചത് പ്രതിഭാ​ഗമാണ് കോടതിയിൽ ഉന്നയിച്ചത്. വിചാരണ കഴിയുന്നതു വരെ മാപ്പുസാക്ഷികളെ വിട്ടയക്കരുതെന്നാണ് ചട്ടം. ചട്ടലംഘനവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥനോടും ഇത് സംബന്ധിച്ച് കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വിപിൻ ലാലിനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More