വയനാട്ടിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ്

എല്ലാ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും രോഗനിയന്ത്രണ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനനുസരിച്ച് ഗോത്ര വിഭാഗങ്ങളിലും വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും രോഗപ്പകർച്ച കൂടുതലാവും. ഈ വിഭാഗങ്ങളിൽ മരണനിരക്ക് കൂടാനും സാധ്യത ഏറെയാണ്. ആളുകൾ അടുത്തിടപഴകുന്നതും  ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കാത്തതും ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കാത്തതും ആണ് രോഗപ്പകർച്ച കൂടാൻ കാരണം.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21956 ആയി. 18305 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 3518 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2707 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് ബാധിക്കാതിരിക്കാൻ  ഓരോരുത്തരും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ വയോജനങ്ങളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ഗോത്ര വിഭാഗം ജനങ്ങളെയും രോഗത്തിന്റെ പിടിയിൽനിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളൂ. കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെട്ട് പരിശോധന നടത്തി കൊവിഡ് ആണോ എന്ന് ഉറപ്പുവരുത്തണം. പനി, തൊണ്ടവേദന, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിലും പുറത്തും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Contact the author

News Desk

Recent Posts

Web Desk 4 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 5 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 6 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 7 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More
Web Desk 9 hours ago
Keralam

പാചകപ്പണി ചെയ്യാന്‍ 'ബ്രാഹ്മണരു'ണ്ടോ ?; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സര്‍ക്കുലര്‍

More
More