പെൺകുട്ടിയെ അനുവാദമില്ലാതെ സ്വകാര്യഭാഗത്ത്‌ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമമെന്ന് ഡോ. ഷിംന അസീസ്

മാറിടത്തിൽ സ്പർശിച്ചാൽ  പോക്സോ കുറ്റം ചുമത്താനാവില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഡോ. ഷിംന അസീസ്. പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത്‌ നേരിട്ടോ അല്ലാതെയോ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമമെന്ന് ഷിംന ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. 

ഹൈക്കോടതിയുടെ നാഗ്പൂർ ബ‌ഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബഞ്ചാണ് വിവാദ  ഉത്തരവ് പുറപ്പെടുവിച്ചത്. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു എന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ഒരു കേസിൽ പോക്സോ വകുപ്പ് നിലനിൽക്കണമെങ്കിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ലൈംഗികാസക്തിയോടെ സ്പർശിക്കുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ വേണം. ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് എല്ലായ്പ്പോഴും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രതിക്കെതിരെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷക്കാണ് ജഡ്ജി വിധിച്ചത്. 

ഷിംന അസീസിന്റെ ഫേസ് ബുക്ക്  കുറിപ്പിന്റെ പൂർണ രൂപം-  

12 വയസ്സുള്ള പെൺകുട്ടിയുടെ മാറിടം, അല്ല 'മുല' എന്ന്‌ തന്നെ പറയണം, 39 വയസ്സുകാരൻ പിടിച്ചത്‌ പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്ക്‌ കൂട്ടാനാവില്ലെന്ന്‌ മുബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ഡിവിഷൻ ബെഞ്ച്‌. പുഷ്‌പ ഗനേഡിവാല എന്ന വനിത ജഡ്‌ജാണിത്‌ വ്യക്‌തമാക്കിയത്‌.

വസ്‌ത്രത്തിനകത്ത്‌ കൈയിടുകയോ മുലയിൽ നേരിട്ട്‌ തൊടുകയോ ചെയ്യാത്തിടത്തോളം ഇത്‌ കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത്‌ നേരിട്ടോ അല്ലാതെയോ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമം? 

സ്‌ത്രീശരീരത്തോട്‌ അപമര്യാദയായി പെരുമാറി എന്ന വകുപ്പ്‌ നിലനിൽക്കെ തന്നെ, ഇത്‌ ബാലികാപീഡനമായി കണക്കാക്കാൻ പറ്റില്ലെന്ന്‌ പറയുന്നത്‌ എത്ര വലിയ അശ്ളീലമാണ്‌ ! തൊലിയിൽ തൊലി തട്ടിയാൽ മാത്രമേ പീഡനമാകൂവെങ്കിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച്‌ ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിർവചനമെന്താണ്‌? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്‌?

അനുവാദമില്ലാതെ മാറിന്‌ നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത്‌ എത്ര മണിക്കൂർ ആ അറപ്പ്‌ കരിഞ്ഞ്‌ പറ്റിക്കിടക്കുമെന്ന്‌, ആയുസ്സിലെ എത്ര വർഷങ്ങൾ അയാളുടെ വഷളൻ ചിരിയിൽ ചത്തളിഞ്ഞ്‌ കിടക്കുമെന്ന്‌ ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന്‌ കാണൂലായിരിക്കും. വസ്‌ത്രത്തിന്‌ മേൽ മാത്രം തൊട്ടാൽ കുഞ്ഞ്‌ എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.

ഇന്ന് ദേശീയ ബാലികാദിനം കൂടിയാണത്രെ...!

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More