മുഖ്യമന്ത്രിയുടെ പരിപാടിക്ക് ക്ഷണിക്കാതെ എത്തിയ കോൺ​ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

ഇടുക്കി ജില്ലയിലെ മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്ക് ക്ഷണിക്കാതെ എത്തിയ കോൺ​ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിക്കെത്തിയ കെപിസിസി അം​ഗം സിപി മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സംസാരിക്കുന്ന ഹാളിലേക്ക് കടക്കുമ്പോഴാണ് മാത്യുവിനെ പൊലീസ് തടഞ്ഞത്.  ക്ഷണിച്ചവരെ മാത്രമെ ഹാളിൽ പ്രവേശിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പൊലീസുമായി അൽപനേരം വാക്കുതർക്കമുണ്ടായി. അനുവാദമില്ലാതെ പ്രവേശിക്കാനാവില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിന്നു.

ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള പരിപാടിയാണെന്ന് താൻ അറിഞ്ഞില്ലെന്ന് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കിയിലെ കർഷക പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എത്തിയതെന്നും മാത്യു വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.  ബലം പ്രയോ​ഗം നടത്തിയ മാത്യുവിനെ പൊലീസ് തൂക്കിയെടുത്തു ജീപ്പിൽ കയറ്റി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലെ അവസാന പരിപാടിയാണ് ഇടുക്കിയിൽ സംഘടിപ്പിച്ചത്. മറ്റ് ജില്ലകളിലെ പര്യടനം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More