'കർഷക റിപ്പബ്ലിക്': ബാരിക്കേഡുകള്‍ തകര്‍ത്ത് ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക്

പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഘുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഘു, തിക്രി അതിർത്തികളിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. ഡൽഹി അതിർത്തിയിൽ റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ മുന്നോട്ടു നീങ്ങിയത്. പോലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ മാറ്റി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. 

കാർഷിക നിയമങ്ങൾക്കെതിരായ രോഷം ട്രാക്ടർ റാലിയിലൂടെ ഡൽഹിയിൽ മുഴങ്ങും. 5000 ട്രാക്ടറുകൾക്ക് ആണ് അനുമതി എങ്കിലും ഇതിൽ കൂടുതൽ റാലിയിൽ അണിനിരക്കും. കർഷനേതാക്കൾ യാത്ര ചെയ്യുന്ന കാറുകൾക്ക് പിന്നിലായിരിക്കും ട്രാക്ടറുകൾ അണിനിരക്കുക. നേതാക്കളുടെ കാറുകൾ കടന്ന് ട്രാക്ടറുകൾ മുന്നോട്ടുനീങ്ങാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിധം യതൊരു മുദ്രവാക്യവും പാടില്ലെന്നും നിർദേശമുണ്ട്.

സമരത്തിന്‍റെ ഭാഗമാകാൻ കൂടുതൽ കർഷകർ ദില്ലി അതിർത്തികളിലേക്ക് ഒഴുകുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പോലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദില്ലിയിൽ വ്യാപകമായി ഗതാഗത നിയന്ത്രണങ്ങളുണ്ട്. ഹരിയാനയിലെ കർണാലിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാത താൽകാലികമായി ദില്ലി പൊലീസ് അടച്ചു. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More