തീ വില: പെട്രോള്‍ വിലയും സര്‍വ്വകാല റെക്കോര്‍ഡില്‍

സംസ്ഥാത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഡീസലിന് പിന്നാലെ പെട്രോള്‍വിലയും സര്‍വ്വകാല റെക്കോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 86 രൂപ 32 പൈസ നല്‍കണം.

2018 ഒക്ടോബറിലെ 85 രൂപ 99 പൈസയെന്ന റെക്കോര്‍ഡാണ് മറികടന്നത്. ഡീസലിന് ഇന്ന് കൂടിയത് 37 പൈസയാണ്. ഇതോടെ  കൊച്ചിയില്‍ ഡീസല്‍ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് 82.14 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലകുറഞ്ഞെങ്കിലും എണ്ണകമ്പനികള്‍ വിലവര്‍ധിപ്പിക്കുന്നത് തുടരുകയാണ്. ഈമാസം മാത്രം ഏഴ്തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത്, എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ നാലുതവണ ഇന്ധനത്തിന് വിലകൂടി. ഇന്ധന വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 

Contact the author

Business Desk

Recent Posts

Web desk 2 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 2 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More