ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തിൽ ആദരമര്‍പ്പിച്ച് ഗൂഗിൾ ഡൂഡിൽ. മുംബൈയില്‍ നിന്നുള്ള കലാകാരന് ഓങ്കർ ഫോണ്ടേക്കർ നിർമ്മിച്ച വർണ്ണാഭമായ ഡൂഡിലാണ് ഗൂഗിള്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്.
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം (ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ധോലക്, സിത്താർ തുടങ്ങിയ വിവിധ സംഗീതോപകരണങ്ങളും അവ പ്രധാനമായും ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ വേഷവിധാനങ്ങളും കയ്യടക്കത്തോടെ വരച്ച ഡൂഡിലാണ് ഈ ദിനത്തില്‍ ഗൂഗിള്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച സെല്ഫിയെടുക്കുന്നയാള്, ക്രിക്കറ്റ് കളിക്കുന്നയാള്‍, ക്യാമറയുമായി നില്ക്കുന്ന ചലച്ചിത്ര സംവിധായകൻ, ഭരതനാട്യം നർത്തകി തുടങ്ങി രാജ്യത്തിന്റെ ഐക്യത്തിന്റെ സകല പ്രതീകങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡൂഡിലാണ് ഓങ്കർ ഫോണ്ടേക്കർ നിര്‍മ്മിച്ചിരിക്കുന്നത്.