'മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍': ഫിറോസ് കുന്നംപറമ്പില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണത്തോട് പ്രതികരിച്ച് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജനപ്രതിനിധി സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ താന്‍ ചെയ്യുന്നുണ്ട്. മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. 'മീഡിയ വണ്ണിനോട്' സംസാരിക്കുകയായിരുന്നു അദ്ദേഹം.

തവനൂരില്‍ കെ.ടി ജലീലിന് എതിരെ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അന്വേഷിക്കാനുള്ള സമയം കിട്ടിയില്ല. ഇക്കാര്യത്തില്‍ ആധികാരികമായി ആരും സമീപിച്ചിട്ടില്ല എന്നും ഫിറോസ്‌ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും ഇതുവരെ പ്രതികരിച്ചിട്ടില്ല. 'ഞാന്‍ ഇന്നൊരു വ്യക്തിയല്ല, ലക്ഷക്കണക്കിന് ആളുകള്‍ സ്‌നേഹിക്കുന്ന, പിന്തുണ നല്‍കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളാണ്. അതുകൊണ്ട് അവരുമായി ആലോചിച്ച് അവരുടെ അഭിപ്രായം അനുസരിച്ച് മാത്രമായിരിക്കും കാര്യങ്ങളുമായി മുമ്പോട്ടു പോകുക' എന്നും ഫിറോസ്‌ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 6 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 2 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 3 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More
Web Desk 4 days ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 5 days ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More