ബിജെപിക്കായി കർഷക സമരം തകർക്കാനാണ് കെജ്റിവാൾ ശ്രമിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കർഷക പ്രക്ഷോഭത്തിനിടെ സിം​ഗു അതിർത്തിയിൽ  കോൺ​ഗ്രസ് നേതാക്കളും എംപിമാരും ആക്രമിക്കപ്പെട്ട സംഭവത്തിൽ ആം ആ​ദ്മി പാർട്ടിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗ്. കർഷകരുടെ ആത്മവീര്യം കെടുത്തി ബിജെപിക്കായി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആപ് ശ്രമിക്കുന്നതെന്ന് അമരീന്ദർ സിം​ഗ് കുറ്റപ്പെടുത്തി. പഞ്ചാബിലെ കോൺ​ഗ്രസ് നേതാക്കളെ കർഷകർ ആക്രമിക്കില്ല.  കെജ്റിവാൾ ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. പഞ്ചാബ് സർക്കാറിനെയും കർഷകരെയും തമ്മിൽ തെറ്റിക്കാൻ കെജ്റിവാൾ ശ്രമിക്കുകയാണ്. ജനങ്ങൾ സമാധാനപരമായാണ് സമരം നടത്തുന്നത്. ഇതിനെ തകർക്കാൻ ആരും ശ്രമിക്കേണ്ടെന്നും അമരീന്ദർ സിം​ഗ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എംപിമാരായ രവ്നീത് സിം​ഗ് ബിട്ടു, ​ഗുർജീത് സിം​ഗ് ഔജ്ല, കുൽബീർ സിം​ഗ് സിറ എന്നിവർക്ക് നേരെയാണ് സിം​ഗു അതിർത്തിയിൽ അക്രമണമുണ്ടായത്. വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയായതോടെയാണ് പഞ്ചാബ് മുഖ്യമന്ത്രി ആംആദ്മിക്കെതിരെ രം​ഗത്തു വന്നത്

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 21 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More