ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ആർക്ക് പരുക്കേറ്റാലും നഷ്ടം രാജ്യത്തിനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡൽഹി സംഭവവികാസങ്ങളിൽ രാഹുൽ പ്രതികരണം അറിയിച്ചത്. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡൽഹിയിലേക്ക് റാലി നടത്തിയ കർഷകർ ചെങ്കോട്ടയിലും ഐടിഒയിലും തമ്പിടിച്ചിരിക്കുകയാണ്. സിംഗു അതിർത്തിയിലെ കർഷകരാണ് ഐടിഒയിൽ എത്തിയിരിക്കുന്നത്. കർഷകരെ ഒഴിപ്പിക്കാനായി പൊലീസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കേന്ദ്രസേനയും റാപ്പിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ കർഷകരെ പൊലീസ് ഒഴിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.