കൊവിഡ് വാക്‌സിന്‍; ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് വാങ്ങുമെന്ന് ശ്രീലങ്ക

കൊളംബോ:  സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് 'അസ്ട്രാസെനക വാക്‌സിന്‍' വാങ്ങുമെന്ന് ശ്രീലങ്കന്‍ ഭരണകൂടം. ശ്രീലങ്കയിലേക്ക് ഇന്ത്യയില്‍ നിന്നുളള സൗജന്യ വാക്‌സിനുകള്‍ എത്തിയതിനുശേഷമാണ് കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ വാങ്ങുകയെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ലളിത് വീരതുംഗ പറഞ്ഞു. ഇന്ത്യയുടെ സൗജന്യ വാക്‌സിന്‍ വ്യാഴാഴ്ച്ച ശ്രീലങ്കയിലെത്തുമെന്നും കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  വച്ച് പ്രസിഡന്റ് രാജപക്‌സെ വാക്സിന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാസേന അംഗങ്ങളുമുള്‍പ്പെടെയുളളവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിനുകള്‍ നല്‍കും. ചൈനയില്‍ നിന്ന് മൂന്ന് ലക്ഷം ഡോസ് സൗജന്യ വാക്‌സിനുകള്‍ വരാനിരിക്കുന്നതായും റഷ്യയോട് വാക്‌സിനുവേണ്ടി അഭ്യര്‍ത്ഥിക്കുമെന്നും വീരതുംഗ വ്യക്തമാക്കി.

ശ്രീലങ്കയില്‍ ഇതുവരെ അറുപതിനായിരം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 288 പേര്‍ക്കാണ് രാജ്യത്ത് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളിലൊന്നാണ് ഇന്ത്യ. കൊവിഡ് വാക്‌സിന്‍  ആവശ്യപ്പെട്ട് ഇതിനകം നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചിട്ടുളളത്. ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, മ്യന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ അയച്ചിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More