ബംഗളൂരു - മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. തുംകൂർ ജില്ലയിലെ കുനിഗലിലാണ് അപകടമുണ്ടായത്.
ടവേരയും ബ്രസയും തമ്മിലാണ് കൂട്ടിയിടിച്ചത്. ടവേര ഹാസനിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം.
രണ്ട് കാറുകളും അമിത വേഗതയായിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു.