ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍, വന്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ്

ഐ.സി.സി ഏകദിന റാങ്കിങിലെ മികവ് നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. പാക് താരം ബാബര്‍ അസമാണ് മൂന്നാമത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഓസ്‌ട്രേലിയക്കെതിരെ സമാപിച്ച ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് കോഹ്‌ലിക്ക് തുണയായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കോഹ്ലി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു.

അതേസമയം, ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന്‍ വന്‍ കുതിച്ചുച്ചാട്ടം നടത്തി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മെഹിദി നാലാം സ്ഥാനത്തെത്തി. പേസര്‍ മുസ്തഫിസുര്‍ റഹ്മാനും 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം റാങ്കിലെത്തി. ട്രെന്‍ഡ് ബൗള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്‌മാന്‍ രണ്ടും ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തുമാണ്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാതാരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മുഹമ്മദ് നബി (അഫ്ഗാന്‍), ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), ഇമാദ് വസീം (പാകിസ്ഥാന്‍) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. 

Contact the author

Sports Desk

Recent Posts

Sports Desk 1 month ago
Cricket

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് ഇനിമുതല്‍ 'നരേന്ദ്ര മോദി സ്റ്റേഡിയം'

More
More
Sports Desk 2 months ago
Cricket

'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ

More
More
Sports Desk 2 months ago
Cricket

ചെപ്പോക്കിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

More
More
Sports Desk 2 months ago
Cricket

റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം

More
More
Sports Desk 2 months ago
Cricket

ചെന്നൈ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ; സ്പിന്നർമാരെ വലച്ച് ജോ റൂട്ട്

More
More
National Desk 2 months ago
Cricket

സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

More
More