സിംഘുവില്‍ കര്‍ഷകര്‍ക്കെതിരെ തിരിഞ്ഞ് നാട്ടുകാര്‍

ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി ഡല്‍ഹി അതിര്‍ത്തിയില്‍ രണ്ടുമാസത്തോളമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ ദുരിതത്തിലാക്കി നാട്ടുകാരും. സിംഘു അതിര്‍ത്തിയിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ദേശീയപാതയില്‍ നിന്ന് കര്‍ഷകര്‍ പിരിഞ്ഞുപോകണമെന്നാണ് നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്നവരുടെ ആവശ്യം.

മാസങ്ങളായുളള അവരുടെ പ്രതിഷേധം തങ്ങളുടെ വ്യവസായത്തെ സാരമായി ബാധിച്ചു, ദേശീയ പതാകയെ അപമാനിച്ച കര്‍ഷകരെ അനുകൂലിക്കില്ല എന്നാണ് നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. സിംഘുവിലേതിനു സമാനമാണ് ഗാസിപൂരിലെയും സാഹചര്യം. ഗാസിപൂരിലെ സമരഭൂമിയിലേക്കുളള വൈദ്യുതിയും ജലവിതരണവും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. ജലവിതരണവും വൈദ്യുതിയും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. 


Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More