സുപ്രീംകോടതിക്കെതിരായ ട്വീറ്റില്‍ ക്ഷമ ചോദിക്കില്ലെന്ന് കുനാല്‍ കമ്ര

ഡല്‍ഹി: സുപ്രീംകോടതിക്കെതിരായ ട്വീറ്റില്‍ ക്ഷമ ചോദിക്കില്ലെന്ന് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. വെളളിയാഴ്ച്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളിലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകേണ്ടത് അല്ലാതെ അതിനെതിരായ വിമര്‍ശനങ്ങളിലല്ല എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ട്വീറ്റുകളും തമാശകളും പരമോന്നതകോടതിയുടെ അടിത്തറ ഇളക്കാന്‍ പോന്നതാണെന്നത് തന്റെ കഴിവാണെന്നും കമ്ര കോടതിയെ അറിയിച്ചു. ജനാധിപത്യ രാജ്യത്തെ അധികാരസ്ഥാപനങ്ങള്‍ വിമര്‍ശനാതീതമാണെന്ന് പറയുന്നത്  ലോക്ഡൗൺ  സമയത്ത് കുടിയേറ്റക്കാരോട് നാട്ടിലേക്കുളള വഴി സ്വയം കണ്ടെത്തണമെന്നു പറയുന്നതുപോലെയാണ്. അത് തികച്ചും യുക്തിരഹിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിയുടെ അറസ്റ്റിനെക്കുറിച്ചും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ട്വീറ്റുകള്‍ അപകീര്‍ത്തികരമാണെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് കുനാല്‍ കുമ്രയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 21 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More