കൊവിഡ് പുരുഷന്‍മാരിലെ പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്ന് പഠനം

പാരിസ്: കൊവിഡ് വൈറസ് പുരുഷന്‍മാരിലെ ബീജത്തിന്റെ ഗുണമേന്മ നശിപ്പിക്കുമെന്ന് പുതിയ പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണത്തിലാണ് കൊവിഡ് വൈറസ് പുരുഷന്മാരുടെ പ്രത്യൂല്‍പാദന ശേഷി കുറയ്ക്കുമെന്ന് കണ്ടെത്തിയത്.

കൊവിഡ് ബാധിച്ച 84 പുരുഷന്‍മാരില്‍ അറുപത് ദിവസത്തോളം നടത്തിയ പരീക്ഷണത്തിനൊടുവില്‍ ആരോഗ്യവാന്‍മാരായ പുരുഷന്‍മാരുടെ ബീജവും രോഗം ബാധിച്ചവരുടെ ബീജവും തമ്മില്‍ നടത്തിയ വിശകലനത്തിലാണ് കണ്ടെത്തല്‍. ലോകത്താകമാനം 2.2 ദശലക്ഷം ജനങ്ങളുടെ ജീവനെടുത്ത വൈറസ് ബീജകോശങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുകയും കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. വൈറസ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നും വെളളിയാഴ്ച്ച പ്രസിദ്ധീകരിച്ച റിപ്പ്രോഡക്ഷന്‍ ജേണലില്‍ പറയുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ ഗവേഷകരുടെ കണ്ടെത്തല്‍ പൂര്‍ണമായും തെളിയിക്കപ്പെട്ടതല്ലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. സാധാരണയായി കൊവിഡ്  ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവും.

Contact the author

News Desk

Recent Posts

Web Desk 7 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 7 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More