രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോൺ​ഗ്രസ് സിപിഎം, സിപിഐ, എൻസിപി, ഡിഎംകെ, തൃണമുൽകോൺ​ഗ്രസ്, ശിവസേന,സമാജ് വാദി, ശിരോമണി അകാലിദൾ, ആംആദ്മി  തുടങ്ങിയ 20 ഓളം പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്. 

സഭ ബഹിഷ്കരിച്ച ഇടതുപക്ഷ എംപിമാർ പാർലമെൻിലേക്ക് മാർച്ച് നടത്തി. ബിനോട് വിശ്വം, കെകെ രാ​ഗേഷ്, എഎം ആരിഫ്,തോമസ് ചാഴിക്കാടൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. കർഷക ബില്ലിനെതിരായ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്. വിവാദമായ കാർഷിക നിയമത്തിനെതിരെ  ഇരുസഭകളിലും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് നയപ്രഖ്യാപനം ബഹിഷ്കരിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളിലെയും അം​ഗങ്ങളെ അഭിസംബോധന ചെയ്തു. രാജ്യസഭ രാവിലെ 9  മണിമുതൽ ഉച്ചക്ക് ഒരു മണിവരെയും ലോക്സഭ വൈകീട്ട് 4 മണിമുതൽ രാത്രി 9 വരെയുമാണ് സമ്മേളിക്കുക. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ്  സഭ സമ്മേളിക്കുന്നത്. രണ്ട് ഘട്ടമായാണ് സഭ സമ്മേളിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ്. ധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരി 1 ന് ഈ വർത്തെ ബജറ്റ് അവതരിപ്പിക്കും.

Contact the author

News Desk

Recent Posts

National Desk 22 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More