ധർമജൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി എംഎം ഹസ്സൻ

 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിനിമാ താരം ധർമജൻ  ബോൾ​ഗാട്ടി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഇത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  ധർമജനെ ബാലുശേരി മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പരി​ഗണിക്കുന്നെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ്‌ കോഴിക്കോട് ജില്ലാ നേതൃത്വം ധർമജനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ധർമജൻ സമ്മതം അറിയിച്ചതായി സൂചനയുണ്ട്. കോൺ​ഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ധർമജൻ വ്യക്തമാക്കി. ഇതുവരെ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും ധർമജൻ പറഞ്ഞു. കോൺ​ഗ്രസ് പ്രവർത്തകനായ തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  നിലവിൽ ലീ​ഗ് മത്സരിക്കുന്ന സീറ്റാണിത്. ബാലുശേരി കോൺ​ഗ്രസിന് വിട്ടുകൊടുക്കാൻ തയ്യാറാണ്. ലീ​ഗ് പകരം പേരാമ്പ്രയോ കുന്ദമം​ഗലമോ ആവശ്യപ്പെട്ടേക്കും. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് എന്നും ബാലികേറാമലയാണ് ബാലുശേരി മണ്ഡലം.1970 ലാണ് കോൺ​ഗ്രസ് ഇതിന് മുമ്പ് ഇവിടെ ജയിച്ചിട്ടുള്ളത്.  കഴിഞ്ഞ തവണ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി പതിനയ്യായിരത്തോളം വോട്ടിന് ലീ​ഗിലെ യുസി രാമനെയാണ് പരാജയപ്പെടുത്തിയത്.  ധർമജനെ കളത്തിലിറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ. നേരത്തെ വൈപ്പിൻ മണ്ഡലത്തിൽ ധർമജൻ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ കോൺ​ഗ്രസ് നേതൃത്വം ഇത് നിഷേധിച്ചു. രണ്ട് തവണ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുരുഷൻ കടലുണ്ടി ഇത്തവണ മത്സരിച്ചേക്കില്ല. എസ്എഫ്ഐ നേതാവ് സച്ചിൻ ദേവിനെ എൽഡിഎഫ് ബാലുശേരിയിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ദേശീയപാത വികസനം സൗജന്യമല്ല കേരളത്തിന്‍റെ അവകാശമാണ് - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രപരം

More
More
Web Desk 1 day ago
Keralam

കേരളത്തില്‍ മാലിന്യപ്ലാന്‍റുകള്‍ വേണ്ടന്ന് വെക്കാന്‍ പറ്റില്ല - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

കൊടും ക്രിമിനലുകൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് മാർക്സിസ്റ്റ് പാർട്ടിയെ കൂടാതെ ബിജെപിക്കും ഗുണം ചെയ്യും - ചെന്നിത്തല

More
More
Web Desk 2 days ago
Keralam

പാര്‍ട്ടി കൊലയാളികളെ ജയില്‍ മോചിതരാക്കാനുള്ള ഉത്തരവ് റദ്ദാക്കണം - വി ഡി സതീശന്‍

More
More